വണ്‍ടിപ്പെരിയാര്‍: ഹൈറേഞ്ച് ബേര്‍ശേബ ഗോസ്‌പല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ ബേര്‍ശേബ ക്രൂസേഡ് 12 മുതല്‍ 14 വരെ വണ്‍ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും. പാസ്റ്റര്‍ വി.ജി. സജി ഉദ്‌ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ഏലിയാസ്. പി. ദാനിയേല്‍, റോജി പി.ഐസക്, പൗലോസ്.പി. തോമസ് എന്നിവര്‍ പ്രസംഗിക്കും. ബേര്‍ശേബ ഗോസ്‌പല്‍ വോയ്‌സ് ഗാനശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കും.