ബത്തേരി(ഫെബ്രുവരി 8, 2010): ഐപിസി വയനാട് 26-ാമത് സെന്റര്‍ കണ്‍വന്‍ഷന്‍ 11 മുതല്‍ 14 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ബാബു ഏബ്രഹാം ഉദ്‌ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ്, ജോയി ഏബ്രഹാം, ജോണ്‍ വര്‍ഗ്ഗീസ്, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, പിവൈപിഎ , സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, സോദരി സമാജം വാര്‍ഷികം എന്നിവയും നടക്കും.