പാമ്പാടി(ഫെബ്രുവരി 8, 2010): വേള്‍ഡ് ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ 20-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 10 മുതല്‍ 14 വരെ പാമ്പാടി എം.ജി. എം. ഹൈസ്‌കൂളിനു സമീപമുള്ള മാക്കല്‍ ഗ്രൗണ്‍ടില്‍ നടക്കും. പാസ്റ്റര്‍ ജോയി വര്‍ഗ്ഗീസ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോയി പാറയ്‌ക്കല്‍, റ്റി.ഡി. ബാബു, തോമസ്സ് മാമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.
ഒലീവിയ സിങ്ങേഴ്‌സ് ഗാനശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കും. ബൈബിള്‍ ക്ലാസ്സ്, ശുശ്രൂഷക സമ്മേളനം, പുത്രിക സംഘടനകളുടെ സംയുക്ത സമ്മേളനം എന്നിവയും ഞായറാഴ്‌ച പൊതു ആരാധനയും നടക്കും.