വാഷിങ്‌ടണ്‍ : പരിസ്ഥിതി സൂചികയില്‍ (ഇപിഐ) ഇന്ത്യയ്‌ക്കു 123-ാം സ്ഥാനം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ മികവിന്റെ അടിസ്ഥാനത്തില്‍ യേല്‍ സര്‍വ്വകലാശാലയിലെയും കൊളംബിയാ സര്‍വ്വകലാശാലയിലെയും പരിസ്ഥിതി വിദഗ്‌ധര്‍ ചേര്‍ന്നു രൂപം നല്‍കിയിട്ടുള്ള ഇപിഐ സൂചികയുടെ ഏറ്റവും പുതിയ റാങ്കിങ് പട്ടിക കഴിഞ്ഞ ദിവസം ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തിലാണു പരസ്യപ്പെടുത്തിയത്. 2006 മുതല്‍ രണ്‍ടു വര്‍ഷം കൂടുമ്പോഴാണ് പരിസ്ഥിതി സൂചിക പ്രസിദ്ധപ്പെടുത്തുന്നത്.
ഐസ്‌ലാന്റിനാണു പട്ടികയില്‍ ഒന്നാം സ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റാറിക്ക, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളാണു തൊട്ടടുത്ത സ്ഥാനങ്ങളില്‍.