Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> International >> News Details
ഇസ്രായേലിനെ \'ഇ.യു\'വില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഇറ്റലി
ദിജിഎംന്യൂസ്‌, യൂറോപ്പ്‌

ജെറുസലെം: യൂറോപ്യന്‍ യൂണിയനില്‍ ഇസ്രായേല്‍ ഉള്‍പ്പെട്ടു കാണേണ്ടത്‌ തന്റെ സ്വപ്‌നമാണെന്ന്‌ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയ ബെര്‍ലുസ്‌കോണി. ഇക്കഴിഞ്ഞ ആഴ്‌ച ഇസ്രായേല്‍ സന്ദര്‍ശനം നടത്തവെയാണ്‌ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്‌.

ഇസ്രായേല്‍ നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യമല്ലെങ്കിലും ഒരു അംഗരാജ്യത്തെപ്പോലെയാണ്‌ ഞങ്ങള്‍ ഇസ്രായേലിനോടു ഇടപെടുന്നത്‌. ഇസ്രായേലിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവരാണ്‌ ചുറ്റുമുള്ളതെങ്കിലും ഇസ്രായേലിന്‌ ഒന്നും സംഭവിക്കാതെ ഞങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അന്തര്‍ദേശീയ സമൂഹവും കൂടെയുണ്‍ടാകും. ഞങ്ങള്‍ യൂറോപ്പും യഹൂദ്യ -ക്രിസ്റ്റ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്‌.

ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്‌താവനയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമീന്‍ നെതന്യാഹൂ തന്റെ സന്തുഷ്‌ടി പ്രകടിപ്പിച്ചു. നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്ന ജെറുസലെം -റോമാ ബന്ധത്തെ അനുസ്‌മരിച്ച്‌ സംസാരിച്ചു.

രണ്‍ട്‌ രാഷ്‌ട്രനേതാക്കന്മാരും തങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കുവച്ചുവെങ്കിലും ഇസ്രായേലിനെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കുക എന്നത്‌ അത്ര ഈസിയായ കാര്യമായിരിക്കുകയില്ല. ഇയുവിലെ പല രാജ്യങ്ങളും ഇസ്രായേലിനോട്‌ നയന്ത്രരംഗങ്ങളില്‍ എതിര്‍പ്പുള്ള രാജ്യങ്ങളാണ്‌.
 

Name :
Phone :
Email :
Comments:
Bookmark and Share   Monday, February 08, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com