തിരുവല്ല(ഫെബ്രുവരി 1, 2010): യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് 9-ാമത് സംസ്ഥാന ക്യാമ്പ് ഏപ്രില്‍ 12 മുതല്‍ 14 വരെ ചരല്‍കുന്ന് ക്രിസ്‌ത്യന്‍ എഡ്യൂക്കേഷന്‍ ക്യാമ്പ് സെന്ററില്‍ നടക്കും. പാസ്റ്റര്‍ തോമസ് ഫിലിപ്പ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. "നിന്റെ ദൈവത്തെ എതിരേല്‍പ്പാന്‍ ഒരുങ്ങിക്കൊള്‍ക'' എന്നതാണ് ചിന്താവിഷയം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൈവദാസി-ദാസന്‍മാര്‍ ക്യാമ്പിന്റെ വിവിധ സെഷനുകളില്‍ ശുശ്രൂഷിക്കും. 12ന് രാവിലെ തിരുവല്ലയില്‍ നിന്ന് ക്യാമ്പ് സെന്ററിലേക്ക് പ്രത്യേക സൗജന്യ വാഹന ക്രമീകരണം ചെയ്‌തിട്ടുണ്‍ട്. ക്യാമ്പ് ഫീസ് 300 രൂപ.