കുന്നംകുളം(ഫെബ്രുവരി 1, 2010): ഹാലേലൂയ്യ ഗോസ്‌പല്‍ ടീമും ഐപിസി ഗുരുവായൂര്‍ ഏരീയായും ചേര്‍ന്ന് ഒരുക്കുന്ന ഡീവൈന്‍ ടച്ച്- 2010 19 മുതല്‍ 21 വരെ കുന്നംകുളം ലോട്ടസ് പാലസില്‍ നടക്കും. പത്മ മുതലിയാര്‍, ഡോ. ജോയി ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. ഹാലേലൂയ്യ വോയ്‌സ് ഗാനശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കും. ജനറല്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ സി.എല്‍. സണ്ണി, സെക്രട്ടറി പാപ്പച്ചന്‍ കെ.പി. എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.