പൂഴിക്കാട്: മത്തായി ഔട്ട് റീച്ച് മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ പൂഴിക്കാട് ഗവ. യു.പി. സ്‌കൂളിനു പടിഞ്ഞാറു വശം ബിന്ദു ഭവനത്തില്‍ തയ്യാര്‍ ചെയ്യപ്പെടുന്ന പന്തലില്‍ ഫെബ്രുവരി 11 മുതല്‍ 14 വരെ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും.
പാസ്റ്റര്‍ പീറ്റര്‍ പി. ജോണ്‍ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റര്‍ ഇ.എം. ജോര്‍ജ്ജ്,. ബി. വര്‍ഗ്ഗീസ്, തോമസ് മാമ്മന്‍, സിസ്റ്റര്‍ അന്ന കണ്‍ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. ബര്‍ശേബാ വോയ്‌സ് കുടശ്ശനാട് ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും.