കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തൊഴിലാളി സംഘടനയായ കേരള ലേബര്‍ മൂവ്‌മെന്റ് (കെ.എല്‍. എം)സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. തൊഴില്‍ മേഖലയിലുള്ള അന്യമതസ്ഥരായ അസംഘടിതര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 90 ശതമാനം വരുന്ന അസംഘടിത തൊഴിലാളികളെ ഈ പദ്ധതിയിലൂടെ സഭ ലക്ഷ്യമാക്കുന്നു.
ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സുരക്ഷാ പദ്ധതിയിലെ ഇന്‍ഷൂറന്‍സ് നടത്തിപ്പിന്റെ പൂര്‍ണ്ണ ചുമതലയുള്ള ഏജന്‍സിയായി കെ.എല്‍.എമ്മിനെ നിയോഗിച്ചിട്ടുണ്‍ട്. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 18 മുതല്‍ 65 വയസ്സ് പ്രായപരിധിലുള്ളവര്‍ക്കാണ് അംഗമാകാന്‍ അവസരം. ഇതു വഴി ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.
പദ്ധതിക്കായുള്ള വാര്‍ഷിക പ്രീമിയം സഭാ സ്ഥാപനവും തൊഴിലാളിയും കോണ്‍ട്രിബ്യൂറ്ററി അടിസ്ഥാനത്തില്‍ തുല്യമായി പങ്കുവച്ചാണ് അടയ്‌ക്കുന്നത്. ആകെ 2125 രൂപയില്‍ പകുതി സഭാസ്ഥാപനവും പകുതി തൊഴിലാളിയും വഹിക്കും. സഭാ സ്ഥാപനങ്ങളില്‍ ജോലിനോക്കുന്ന അള്‍ത്താര ശുശ്രൂഷകള്‍, പ്രോഗ്രാം സ്റ്റാഫ്, ക്ലറിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ക്കായി നടപ്പാക്കുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ്, ഡെത്ത് ബെനിഫിറ്റ് സ്‌കീം, വിരമിക്കല്‍ ബെനിഫിറ്റ് പെന്‍ഷന്‍ എന്നിവയാണ് സുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്‍ടു വര്‍ഷമായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരുമായ് കൊമ്പുകോര്‍ത്തു നില്‍ക്കുന്ന കത്തോലിക്കാ സഭ വിവിധ രാഷ്‌ട്രീയ ചായ്‌വുകളിലുളള തങ്ങളുടെ വിശ്വാസികളെയും അന്യമതസ്ഥരായ അസംഘടിതരേയും തങ്ങളുടെ പക്ഷമാക്കി മാറ്റി കേരളത്തിലെ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു രാഷ്‌ട്രീയ ശക്തിയായി മാറുന്നതിനുള്ള അണിയറ പ്രവര്‍ത്തനമായി വേണം ഈ തൊഴിലാളി വര്‍ഗ്ഗ പ്രേമ പദ്ധതിയെ കരുതാന്‍.