Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> National >> News Details
ജ്യോതിബസുവിന്റെ ആത്മശാന്തിക്കായി കത്തോലിക്കാ സഭയുടെ പ്രാര്‍ത്ഥന
സാം ഇളമ്പല്‍

കല്‍ക്കട്ട: അന്തരിച്ച കമ്മ്യുണിസ്റ്റ്‌ നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസുവിന്റെ നിത്യശാന്തിയ്‌ക്കായി കത്തോലിക്ക സഭ പ്രാര്‍ത്ഥന നടത്തി.

ഡല്‍ഹി അതിരൂപതയുടെ ഓക്‌സിലറി ബിഷപ്പ്‌ ഫ്രാന്‍കോ മുല്ലേക്കലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ``ജ്യോതിബസുവിന്റെ മരണം രാജ്യത്തിന്‌ തീരാനഷ്‌ടമാണെന്നും, ജനനന്‍മയ്‌ക്കായി രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെ എക്കാലത്തും ജ്യോതിബസുവിന്റെ ചരിത്രം ഉത്തേജിപ്പിക്കും.'' അദ്ദേഹം പറഞ്ഞു.

"ദരിദ്ര ജനതയോടെ അദ്ദേഹത്തിന്‌ ഉണ്‍ടായിരുന്ന സ്‌നേഹവും കരുതലും, സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പരിശ്രമങ്ങളും സഭയുടെ ദൗത്യവുമായി ഒത്തുപോകുന്നതും ബൈബിളിന്റെ അന്തസത്തയുമായി സമരസപ്പെടുന്നതുമാണ്‌ ''. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

ബിഷപ്പ്‌ ഫ്രാന്‍കോ മുല്ലേക്കല്‍

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും വര്‍ഗ്ഗസമരത്തിനും വൈരുദ്ധ്യാത്മ ഭൗതീകവാദത്തോടും കൂറുപുലര്‍ത്തി ജീവിച്ച ജ്യോതി ബസു ഒരിക്കല്‍ പോലും ദൈവവിശ്വാസി ആയിരുന്നതായി സൂചനയില്ല. അദ്ദേഹത്തിന്റെ ആത്മാവിനും നിത്യശാന്തി പ്രാര്‍ത്ഥനയിലൂടെ നിത്യശാന്തി ലഭിക്കുമെങ്കില്‍ ആളുകള്‍ കത്തോലിക്കാ സഭയില്‍പോലും അംഗമാകേണ്‍ട ആവശ്യകതയില്ലെന്ന യാഥാര്‍ത്ഥ്യം ഈ പ്രാര്‍ത്ഥനയിലൂടെ സഭ വെളിപ്പെടുത്തിയിരിക്കുകയാണ്‌.

 

ജ്യോതിബസു പ്രാഥമിക വിദ്യാഭ്യാസം നേടിയ സെന്റ്‌ സേവ്യേഴ്‌സ്‌ സ്‌ക്കൂളില്‍ നൂറ്റിയമ്പതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരുന്നു.

Name :
Phone :
Email :
Comments:
Bookmark and Share   Monday, January 25, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com