കൊട്ടാരക്കര: ദി പെന്റക്കൊസ്റ്റ് മിഷന്‍ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ കൊട്ടാരക്കര അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 10 മുതല്‍ 14 വരെ പുലമണ്‍ ജംഗ്‌ഷന് സമീപമുള്ള പെന്റക്കൊസ്റ്റ് ഗ്രൗണ്‍ടില്‍ നടക്കും.
ദിവസവും രാവിലെ 7ന് വേദപഠനം, 9.30ന് പൊതു ആരാധന, ഉച്ച കഴിഞ്ഞ് മൂന്നിനും രാത്രി 10നും കാത്തിരിപ്പ് യോഗം, യുവജനങ്ങള്‍ക്കായ് പ്രത്യേക യോഗം, വൈകിട്ട് 6 മുതല്‍ സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്‍ടായിരിക്കും.
വിവിധ പ്രാദേശിക ഭാഷകളില്‍ മിഷന്‍ പ്രവര്‍ത്തകര്‍ ഗാനങ്ങള്‍ ആലപിക്കും. സഭയുടെ പ്രധാന ശുശ്രൂഷകര്‍ പ്രസംഗിക്കും. ഇന്ത്യയുടെ വിവിധ ഭാഷകളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കണ്‍വന്‍ഷന് മുന്നോടിയായി കൊട്ടാരക്കര ടിപിഎം സെന്റര്‍ ഫെയ്‌ത്ത് ഹോമില്‍ നിന്ന് ശുഭ്രവസ്‌ത്രധാരികളായ ആയിരക്കണക്കിന് വിശാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി ഉണ്‍ടായിരിക്കും.
സമാപന ദിവസമായ ഞായറാഴ്‌ച രാവിലെ 9 ന് കൊട്ടാരക്കര സെന്റര്‍ ഫെയ്‌ത്ത് ഹോമിന്റെ കീഴിലുള്ള 37 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും, വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന ഉണ്‍ടായിരിക്കും.