കുമ്പനാട്: ഐപിസി സണ്‍ഡേസ്‌കൂള്‍ വിബിഎസ് കോര്‍ഡിനേറ്ററായിരിക്കേ ഒരു മാസം മുമ്പ് നിത്യതയില്‍ ചേര്‍ക്കപ്പെട്ട പാസ്റ്റര്‍ റോബി തോമസ് വര്‍ഗ്ഗീസിന്റെ അനുഭവങ്ങളടങ്ങിയ "സ്‌നേഹനക്ഷത്രം" എന്ന പുസ്‌തകം പാസ്റ്റര്‍ കെ.സി. ജോണ്‍ പാസ്റ്റര്‍ വര്‍ഗ്ഗീസ് മത്തായിക്കു കൊടുത്തുകൊണ്‍ട് പ്രകാശനം ചെയ്‌തു.
ജോജി ഐപ് മാത്യൂസാണ് പുസ്‌തകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്‌തക പ്രകാശനത്തിന് സാക്ഷ്യം വഹിക്കുവാന്‍ പാസ്റ്റര്‍ റോബി തോമസിന്റെ സഹധര്‍മ്മിണിയും കുഞ്ഞും മാതാവും പിതാവും എത്തിയിരുന്നു.