Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> Kerala >> News Details
യുവജനങ്ങള്‍ സഭകളില്‍ നിന്നും അകലുന്നു: പാസ്റ്റര്‍ വര്‍ഗ്ഗീസ്‌ മത്തായി
ജോമോന്‍ തോമസ്‌

 കുമ്പനാട്‌:  സാമ്പത്തികമായും, വിദ്യാഭ്യാസപരമായും സഭയ്‌ക്കു പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്‍ടെങ്കിലും 15നും 25നും ഇടയില്‍ പ്രായമുള്ള 50 ശതമാനം യുവജനങ്ങളും സഭകളില്‍നി്‌ന്നും അകലുകയാണെന്ന്‌ പാസ്റ്റര്‍ വര്‍ഗ്ഗീസ്‌ മത്തായി പറഞ്ഞു. സണ്‍ഡേസ്‌കൂള്‍-പിവൈപിഎ സംസ്ഥാന വാര്‍ഷികത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ മാനസിക വളര്‍ച്ച അനുസരിച്ച്‌ പെരുമാറുവാന്‍ നാം ശ്രമിക്കണം. സത്യവചനത്തിന്റെ ഉപദേശത്തില്‍ യുവതലമുറയെ പിടിച്ചു നിര്‍ത്തുവാന്‍ നമുക്കു കഴിയണം. സമൂഹത്തില്‍ സമ്പന്നരെയും നേതാക്കളെയും വാര്‍ത്തെടുക്കുക എന്നതല്ല, അവരെ നിത്യതയുടെ അവകാശികളാക്കി മാറ്റുക എന്നതാണ്‌ നമ്മുടെ ലക്ഷ്യം-അദ്ദേഹം പറഞ്ഞു.

ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ 4 വരെ ഹെബ്രോന്‍പുരത്ത്‌ നടന്ന മീറ്റിംഗില്‍ ബ്രദര്‍ പി.എം. ഫിലിപ്പ്‌ സ്വാഗതം ആശംസിച്ചു. പാസ്റ്റര്‍ സാം വര്‍ഗ്ഗീസ്‌, പാസ്റ്റര്‍ സാം പനച്ചില്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

താലന്ത്‌ പരിശോധനയില്‍ വിജയിച്ചവര്‍ക്കും, സണ്‍ഡേസ്‌കൂള്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ കുട്ടികള്‍ക്കും സമ്മാനം വിതരണം ചെയ്‌തു. പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവേല്‍, പാസ്റ്റര്‍ വര്‍ഗ്ഗീസ്‌ മത്തായി, പാസ്റ്റര്‍ വി.പി. ഫിലിപ്പ്‌ എന്നിവരും പ്രസംഗിച്ചു

Name :
Phone :
Email :
Comments:
Bookmark and Share   Monday, January 18, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com