
ഹാരിസ്ബര്‍ഗ്: ജോലിയുടെ പ്രത്യേക സ്വഭാവംകൊണ്ട് ദിവസങ്ങളോളം കുടുംബത്തില്‍ നിന്നും ഉറ്റവരില്‍ നിന്നും അകന്നുമാറി ഏകാന്തതയിലും മനോഭാരത്തിലും പലതരം പ്രലോഭനങ്ങളിലും കഴിയേണ്ടിവരുന്ന തൊഴിലാളിസമൂഹങ്ങളില്‍ ഒരുകൂട്ടരാണ് ട്രക്ക് ഡ്രൈവര്‍മാര്‍. സ്വദേശത്തുനിന്ന് ജോലിയുമായി ബന്ധപ്പെട്ട് വളരെ ദൂരം മാറിനില്ക്കുന്നതിനാല്‍ ട്രക്ക് ഡ്രൈവര്‍മാരില്‍ ക്രൈസ്തവവിശ്വാസികളായവര്‍ക്ക് ഞായറാഴ്ച്ചകളിലും മറ്റും നടക്കുന്ന സഭായോഗങ്ങള്‍ക്ക് സ്വന്തം സഭയില്‍ കൂടുംബത്തോട് ഒപ്പം ആരാധനയില്‍ പങ്കെടുക്കുകയെന്നത് പലപ്പോഴും സാധിക്കാറില്ല. ഇനി ക്രൈസ്തവവിശ്വാസികള്‍ അല്ലെങ്കില്‍ തന്നെയും ഡ്രൈവിംഗ് ജോലിയുടെ പ്രത്യേകതകൊണ്ട് ഈക്കൂട്ടര്‍ക്ക് പലപ്പോഴും സുവിശേഷം കേള്‍ക്കാനും അവസരം കിട്ടിയെന്ന് വരില്ല. അമേരിക്കയിലെ ക്രൈസ്തവവിശ്വാസികളായ ഒരുപറ്റം ട്രക്ക് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മേല്‍ പറഞ്ഞ അവസ്ഥയ്ക്ക് ഒരു പ്രതിവിധിയെന്നവണ്ണം ട്രക്ക് ഡ്രൈവര്‍മാര്‍ സുവിശേഷം അറിയുന്നതിനും ആരാധനയില്‍ പങ്കെടുക്കുന്നതിനുമായി 1951-ല്‍ രൂപം നല്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ചാപ്പലുകള്‍ വിജയകരമായ 60 വര്‍ഷങ്ങള്‍ പിന്നിട്ട് ശ്രദ്ധേയമാകുന്നു.

ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ക്രൈസ്റ്റ് അഥവാ ടിഎഫ്‌സി മൊബൈല്‍ ചാപ്പലെന്നാണ് സഞ്ചരിക്കുന്ന സഭാഹാളിന് നല്കിയിരിക്കുന്ന നാമം. 1951-ല്‍ കേവലം ഒരു ട്രക്കില്‍ നിന്ന് തുടങ്ങിയ ടി.എഫ്‌സിയക്ക് ഇന്ന് അമേരിക്കയിലും കാനഡയിലുമായി വിവിധസംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ 33 മൊബൈല്‍ ചാപ്പലുകളോളം പ്രവത്തിക്കുന്നുണ്ട്. ഓരോ പ്രദേശത്തും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ചാപ്പലുകള്‍ അവ പ്രവര്‍ത്തിക്കുന്ന അതാത് മേഖല തിരിച്ചറിയാനായി പ്രാദേശികനാമവും കൂടി ചേര്‍ന്നാണ് അറിയപ്പെടുക
18 ചക്രങ്ങളുളള കൂറ്റന്‍ ട്രക്കുനുള്ളില്‍ തന്നെയാണ് മൊബൈല്‍ ചാപ്പലുകളും ക്രമീകരിച്ചിരിക്കുന്നത്. . പ്രദേശത്തെ പ്രധാനവഴികളോട് ചേര്‍ന്ന ട്രക്ക് സ്റ്റോപ്പുകള്‍ക്ക് (വിശ്രമകേന്ദ്രം) സമീപമാണ് ടിഎഫ്‌സി മൊബൈല്‍ ചാപ്പല്‍ ട്രക്കുകളും ജീവന്റെ വചനവുമായി അതാത് സമയങ്ങളില്‍ പാര്‍ക്ക് ചെയ്യപ്പെടുക.
ആഴ്ച്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ആരാധനയും പ്രാര്‍ഥനയും കൗണ്‍സിലിംഗുമുണ്‌ടെന്നതാണ് സഞ്ചരിക്കുന്ന ചാപ്പലുകളുടെ പ്രധാന സവിശേഷത. ആരാധനകളും പ്രാര്‍ഥനകള്‍ക്കും കൗണ്‍സിലിംഗിനും നേതൃത്വം നല്കാനായി സമയം ക്രമീകരിച്ച് പ്രത്യേകം ചാപ്ലെനുകളും ട്രക്കില്‍ പ്രവര്‍ത്തിക്കുന്നു. വടക്കേഅമേരിക്കയ്ക്ക് പുറമെ യൂറോപ്പിലെ പലരാജ്യങ്ങളിലും റഷ്യ, സാംബിയ, ഓസ്‌ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളിലും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിശ്രമമില്ലാത്ത തങ്ങളുടെ ജോലിയ്ക്കിടെ സത്യദൈവത്തെ അറിഞ്ഞ് ആശ്വാസം കണ്‌ടെത്തുന്നതിനായി ടിഎഫ്‌സി മൊബൈല്‍ ചാപ്പലുകളുടെ വാതിലുകള്‍ സദാ തുറന്നിട്ടിരിക്കുന്നു. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുറമെ സുവിശേഷം അറിയാന്‍ താത്പര്യമുള്ള മറ്റ് വഴിയാത്രക്കാര്‍ക്കും ടിഎഫ്‌സി മൊബൈല്‍ ചാപ്പലുകളിലേക്ക് കടന്നുവരാം.
ഏകാന്തതയും മനഭാരവും പ്രലോഭനങ്ങളും ചിലപ്പോള്‍ പല പാപസ്വഭാവങ്ങളും നിറഞ്ഞ ട്രക്ക് ഡ്രൈവിംഗ് ജോലിയ്ക്കിടെ മനം തകര്‍ന്ന് ആശ്വാസത്തിനായും കൗണ്‍സലിംഗനായും നിരവധി ഡ്രൈവര്‍മാരാണ് ദിനംപ്രതി ടിഎഫ്‌സിയുടെ മൊബൈല്‍ ചാപ്പലുകളിലെത്തുന്നതെന്ന് ഹാരിസ്ബര്‍ഗ് വില്‍ക്കോ ടിഎഫ്‌സി ചാപ്പല്‍ മുഖ്യ ചാപ്ലെയനായ ഡേവിഡ് റോബര്‍ട്ട്‌സ് പറയുന്നു. ആറു വര്‍ഷം ഒരു സഭയുടെ പാസ്റ്ററായിരുന്ന അദേഹത്തിന് കേവലം 20 പേരെ മാത്രമാണ് ക്രിസ്തുവിങ്കലേക്ക് നയിക്കാനായത്. എന്നാല്‍ ടിഎഫ്‌സി മൊബൈല്‍ ചാപ്പലില്‍ പാസ്റ്ററായി ആദ്യത്തെ ഒരാഴ്ച്ച തന്നെ 14 പേരെ യേശുവിന്റെ മാര്‍ഗത്തിലേക്ക് നയിക്കാനായെന്ന് പറയുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.
വിശപ്പും, കോപവും, ഏകാന്തതയും ശരീരത്തിലും മനസിലും ഒരുപോലെ ക്ഷീണവും അനുഭവിക്കുന്ന തൊഴിലാളി സമൂഹമാണ് ട്രക്ക് ഡ്രൈവര്‍മാരെന്നാണ് റോബര്‍ട്ടിന്റെ അഭിപ്രായം. ജോലിയ്ക്കിടയില്‍ അവര്‍ക്ക് ഒരുവാക്ക് സംസാരിക്കാന്‍ പോലും ആരെയും കിട്ടാതെ ബന്ധങ്ങളില്‍ നിന്നെല്ലാം അകന്ന് മനംമടുത്ത് തെല്ലൊരു ആശ്വാസത്തിനായിരിക്കും ടിഎഫ്‌സിയുടെ ബോര്‍ഡ് വായിച്ച് അവര്‍ മൊബൈല്‍ ചാപ്പലിലേക്ക് കടന്നുവരിക. മനസിന്റെ ആശ്വാസത്തിനായി കടന്നുവരുന്ന ഡ്രൈവര്‍മാര്‍ പറയുന്ന വാക്കുകള്‍ അതെന്തായിരുന്നാലും ക്ഷമയോടെ കേട്ടിരിക്കുകയെന്നതാണ് ചാപ്ലെയിന്‍ എന്ന നിലയില്‍ പ്രധാന ജോലിയെന്ന് റോബര്‍ട്ട്‌സ് പറയുന്നു.
മനുഷ്യന് പാപം മൂലം ദൈവവുമായി അറ്റുപോയ ബന്ധം പുനസ്ഥാപിക്കാനാണ് മനുഷ്യപുത്രനായി യേശു ലോകത്തില്‍ അവതരിച്ചത്. അതുപോലെ ഏകാന്തതയിലും സ്വന്തക്കാരില്‍ നിന്നുള്ള അകല്‍ച്ചയിലും മനംമടുത്ത ട്രക്ക് ഡ്രൈവര്‍മാരുടെ സംഭഷണത്തിനിടയില്‍ അവരുമായി ഒരു നല്ല സുഹൃദ്ബന്ധം സ്ഥാപിക്കുകയും ദൈവവചനത്തെ അടിസ്ഥാനമാക്കി സംസാരിച്ച് യേശുവിനെ പരിചയപ്പെടുത്തികൊടുക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്നും റോബര്‍ട്ട്‌സ് വ്യക്തമാക്കുന്നു.
കൊടും കുറ്റവാളികള്‍, പിടികിട്ടാപ്പുള്ളികള്‍, കള്ളകടത്ത്, മയക്ക്മരുന്ന് മാഫിയക്കാര്‍ തുടങ്ങി സമൂഹം വെറുത്തിരുന്ന പലരും ടിഎഫ്‌സി മൊബൈല്‍ ചാപ്പലുകളിലൂടെ യേശുവിനെ അറിയാനിടയായി രക്ഷനേടിയവരില്‍ ഉള്‍പ്പെടും. നിരന്തരമായ ഏഴു മണിക്കൂറുകളോളം യേശുവിനെ പറ്റി സംസാരിച്ച് ഒടുവില്‍ ഇനിയുള്ള ജീവിതം യേശുവിനായി സമര്‍പ്പിച്ച ഫില്‍ സോണ്‍ഡേഴ്‌സ് എന്ന യഹൂദ ട്രക്ക് ഡ്രൈവറെ മാനസാന്തരത്തിലേക്ക് നയിക്കാനായത് വലിയ ഒരു അനുഭവമായി കരുതുന്നുവെന്ന് പാസ്റ്റര്‍ ഡേവിഡ് റോബര്‍ട്ട്‌സ് അഭിമാനത്തോടെ കൂട്ടിചേര്‍ത്തു.
ദൈവം കരുണചെയ്ത് തങ്ങള്‍ക്ക് തന്ന 60 വര്‍ഷങ്ങള്‍ക്ക് നന്ദി പറഞ്ഞ് മൊബൈല്‍ ചാപ്പലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ടിഎഫ്‌സിയുടെ പദ്ധതി. ഇരുള്‍നിറഞ്ഞ ജീവിത പാതകള്‍ക്ക് പ്രകാശവും ദ്വീപവുമായ യേശുവിന്റെ സത്യസുവിശേഷം പകര്‍ന്നു നല്കാന്‍ ടിഎഫ്‌സി മൊബൈല്‍ ചാപ്പലുകള്‍ ഇനിയും തയ്യാര്‍..