| കുമ്പനാട്
കണ്‍വന്‍ഷന്‍
സമാപനത്തോടനുബന്ധിച്ച്
ഞായറാഴ്‌ച
നടന്ന
സംയുക്താരാധനയില്‍നിന്നുള്ള
ദൃശ്യങ്ങള്‍
-ദിജിഎംന്യൂസ്. |
|
വചനനിറവില്‍
ആയിരങ്ങള്‍
മടങ്ങി
ഫലപ്രദമായി
ഫലം കായിച്ച്
വളരണമെന്ന
സന്ദേശത്തോടെ
86-ാമത്
കുമ്പനാട്
കണ്‍വന്‍ഷന്‍
സമാപിച്ചു.
ഹെബ്രോന്‍പുരത്തിനു
ഉള്‍ക്കൊള്ളുവാന്‍
കഴിയാത്തത്ര
ജനസാഗരമാണ്
സമാപന
ദിനത്തില്‍
എത്തിച്ചേര്‍ന്നത്.
സമാപന
സമ്മേളത്തില്‍
ഇന്ത്യാ
പെന്റക്കൊസ്റ്റു
ദൈവസഭ
പ്രസിഡന്റ്
പാസ്റ്റര്‍
കെ.സി. ജോണ്‍
സന്ദേശം നല്‍കി.
നാം
ആയിരിക്കുന്ന
അവസ്ഥയില്‍
ഫലം കായിച്ച്
വളരണമെന്നും
ദൈവം തന്ന ദര്‍ശനത്തിന്
തക്കവണ്ണം
നാം
മുമ്പോട്ട്
പോകണമെന്നും
� ഫലപ്രദമായി
ഫലം കായ്‌ക്കുക�
എന്ന
വിഷയത്തില്‍
ഉല്‍പത്തി 44
അദ്ധ്യായം 22-ാം
വാക്യത്തെ
ആധാരമാക്കി
അദ്ദേഹം
പറഞ്ഞു.
നമ്മുടെ
ജീവിതത്തില്‍
പ്രതികൂലങ്ങള്‍
കൂടുമ്പോഴും
വേദന വര്‍ദ്ധിക്കുമ്പോഴും
കൂടുതല്‍
സമയം പ്രാര്‍ത്ഥിക്കുവാന്‍
കഴിയണം.
ജോസഫിന്റെ
സ്വപ്‌നം ആണ്
അദ്ദേഹത്തിന്
ശത്രുക്കള്‍
ഉണ്‍ടാക്കിയത്.
സ്വപ്‌നം
എത്ര വലുതാണോ
ശത്രുക്കളുടെ
എണ്ണവും
അത്രയ്‌ക്കു
കൂടും. ജോസഫ്
തന്റെ സ്വപ്‌നത്തില്‍
സൂര്യനും
ചന്ദ്രനും
കാല്‍ക്കല്‍
വീഴുന്നതാണ്
കണ്‍ടത്.
എന്നാല്‍
പൊട്ടക്കിണറ്റില്‍
വീഴുന്ന
കാര്യം
ഒന്നും കണ്‍ടില്ല.
ദൈവം തന്ന ദര്‍ശനം
പൂര്‍ത്തീകരിക്കുവാന്‍
തടസ്സങ്ങള്‍
ഉണ്‍ടാകുമ്പോള്‍
ദൈവസന്നിധിയില്‍
കൂടുതല്‍
അടുക്കുവാന്‍
നമുക്ക്
കഴിയണമെന്നും
അദ്ദേഹം
പറഞ്ഞു.
രാവിലെ 8
മണിക്ക്
ആരംഭിച്ച
ആരാധനയ്‌ക്ക്
പാസ്റ്റര്‍
കെ.എം. ജോണ്‍
അദ്ധ്യക്ഷത
വഹിച്ചു.
പാസ്റ്റര്‍
ടി.എസ്.
ഏബ്രഹാം
ആരാധനയ്‌ക്കും
കര്‍ത്തമേശയ്‌ക്കും
നേതൃത്വം നല്‍കി.
ദൂരെ
സ്ഥലങ്ങളില്‍
നിന്നും
വിദേശ
രാജ്യങ്ങളില്‍
നിന്നും ഉള്ള
വിശ്വാസികള്‍
കര്‍ത്തൃമേശയില്‍
പങ്കുകൊള്ളുവാന്‍
നേരത്തെതന്നെ
എത്തിച്ചേര്‍ന്നിരുന്നു.
തിരക്കുമൂലം
ഗ്രൗണ്‍ടിനു
വെളിയില്‍
റോഡിനു
സൈഡിലും
അനേകര്‍ക്കു
നില്‍ക്കേണ്‍ടതായി
വന്നു.
പാസ്‌റ്റര്‍
വത്സന്‍
ഏബ്രഹാം
കൃതജ്ഞത
പറഞ്ഞു. കണ്‍വന്‍ഷന്റെ
വിജയകരമായ
നടത്തിപ്പിനായി
സഹകരിച്ച
എല്ലാ
കമ്മിറ്റി
അംഗങ്ങളെയും
അദ്ദേഹം
അഭിനന്ദിച്ചു.
സംഗീത
ശുശ്രൂഷക്കു
നേതൃത്വം നല്‍കിയ
സാംസന്‍
കോട്ടൂരിനും
ടീമിനും
പ്രത്യേക
ഫലകം നല്‍കി.
പാസ്റ്റര്‍
ടി.എസ്.
ഏബ്രഹാം
ആശിര്‍വാദം
പറഞ്ഞു.
കണ്‍വന്‍ഷന്റെ
വിവിധ
സെക്ഷനുകളിലായി
കേരളത്തിലും
വിദേശത്തുനിന്നുമായി
93 ദൈവദാസന്‍മാര്‍
ശുശ്രൂഷിച്ചു.
ഫലം കായിച്ച്
വര്‍ദ്ധിക്കുക
എന്ന കണ്‍വന്‍ഷന്‍
തീമിനെ
അടിസ്ഥാനമാക്കിയിരുന്നു
ഓരോ
ദിവസത്തെയും
ശുശ്രൂഷകള്‍.
റാന്നി എംഎല്‍എ
രാജു ഏബ്രഹാം
സമാപന
സമ്മേളനത്തിന്
എത്തിയിരുന്നു.
|
|

| പാസ്റ്റര്‍
ബാബു
ചെറിയാന്‍
പ്രസംഗിക്കുന്നു |
വിശ്വാസികള്‍
ലോകത്തിന്റെ
വെളിച്ചം:
പാസ്റ്റര്‍
ബാബു
ചെറിയാന്‍
കുമ്പനാട്:
ദൈവജനത്തിന്റെ
ഉള്ളില്‍
ദൈവം പകര്‍ന്നിരിക്കുന്ന
വെളിച്ചത്തിന്റെ
പ്രാധാന്യം
ഓരോരുത്തരും
തിരിച്ചറിഞ്ഞ്
ദൈവത്തിനായ്
പ്രകാശിക്കണമെന്ന്
പാസ്റ്റര്‍
ബാബു
ചെറിയാന്‍.
കണ്‍വന്‍ഷന്റെ
നാലാം ദിനം
രാത്രിയില്‍
ദൈവവചനം
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
നമ്മില്‍
വെളിച്ചം ഉണ്‍ടെന്ന്
കര്‍ത്താവാണ്
പറഞ്ഞത്.
വാസ്‌തവത്തില്‍
നമ്മള്‍ അത്
അറിയുന്നില്ല.
നമ്മുടെ
വലിപ്പം
നമുക്കറിയില്ല
എന്നതാണ്
വലിയ പ്രശ്‌നം.
നമ്മുടെ
അനുഭവങ്ങളോ,
വളര്‍ന്ന
സാഹചര്യങ്ങളോ
ആയിരിക്കാം
നമ്മെ
ഒതുക്കുന്ന
പ്രശ്‌നം. ഒരു
നല്ല
കാര്യത്തിന്
പോയപ്പോള്‍
വണ്‍ടി
ഇടിച്ചെന്ന്
കരുതി നാളെ
വണ്‍ടി
ഇടിക്കുമെന്ന്
വിചാരിക്കരുത്.
ഒരു
മീറ്റിങ്ങിന്
പോയപ്പോള്‍
പ്രസംഗകുറിപ്പ്
മറന്നതിനാല്‍
പ്രസംഗിക്കുവാന്‍
വിളിയില്ല
എന്ന്
ധരിക്കരുത്.
സംഭവങ്ങള്‍
നമ്മെ
ഒതുക്കുവാന്‍
ശ്രമിക്കുമ്പോഴും,
നാം
പരാജിതരാണെന്ന്
പറയുവാന്‍
ശ്രമിക്കുമ്പോഴും
അതിന്റെ
നടുവില്‍ കര്‍ത്താവ്‌്
പറയുന്നു.
നിങ്ങള്‍
ലോകത്തിന്റെ
വെളിച്ചം ആണ്.
നമ്മിലുള്ള
വെളിച്ചം നാം
തിരിച്ചറിയണം.
എന്താണ്
വെളിച്ചത്തിന്റെ
പ്രയോജനം?
വെളിച്ചം
വീട്ടില്‍
ആദ്യം
പ്രകാശിക്കണം.
നാം സ്വന്ത
വീടുകളിലാണ്
ആദ്യം
പ്രകാശിക്കേണ്‍ടത്.
വെളിച്ചത്ത്
ആളുകള്‍ക്ക്
വിശ്വസിക്കാം.
അങ്ങനെയെങ്കില്‍
നമ്മെ
മറ്റുള്ളവര്‍ക്ക്
വിശ്വസിക്കാന്‍
കഴിയുമോ? നാം
ആണ്
മറ്റുള്ളവര്‍ക്ക്
വഴികാട്ടിയാകേണ്‍ടത്.
നാം ഭൂമിയെ
പ്രകാശിപ്പിക്കേണം.
വെളിച്ചം ഒരു
അടയാളമാണ്. ഈ
തലമുറയ്‌ക്ക്
നാം ഒരു
അടയാളമായിരിക്കേണം.
ലോകത്തിന്റെ
ഘടികാരമാണ്
ദൈവസഭ.
ലോകത്തില്‍
സംഭവിപ്പാനുള്ള
കാര്യങ്ങള്‍
സമൂഹം
ചോദിക്കേണ്‍ടത്
ശാസ്‌ത്രഞ്‌ജന്‍മാരോടല്ല,
മറിച്ച്
ദൈവമക്കളോടാണ്.
നമ്മിലുള്ള
വെളിച്ചത്തിന്റെ
പ്രാധാന്യം
തിരിച്ചറിഞ്ഞ്
ഫലപ്രദമായി
പ്രകാശിക്കുവാന്‍
നമുക്ക്
കഴിയണം.
|
|
ഭജ്‌മന്‍
യേശുനാം,
പ്യാരനാം
യേശുകാ നാം...

| കണ്‍വന്‍ഷനില്‍
വിജയ്
ബനഡിക്‌ട്
പാടുന്നു. |
കുമ്പനാട്:
പ്രശസ്‌ത
ഗായകനായ
വിജയ്
ബെനഡിക്‌ട്
ഇത്തവണയും
കുമ്പനാട്
കണ്‍വന്‍ഷന്
എത്തി. കണ്‍വന്‍ഷന്റെ
ആറാം ദിനമായ
വെള്ളിയാഴ്‌ച
വൈകുന്നേരത്തെ
യോഗത്തില്‍
അദ്ദേഹം
മൂന്ന്
ഗാനങ്ങളാണ്
ആലപിച്ചത്.
തന്റെ പുതിയ
ആല്‍ബത്തിലെ
ഭജ്‌മന്‍
യേശുനാം,
പ്യാരനാം
യേശുകാ നാം...
എന്ന ഗാനം
യുവജനങ്ങള്‍ക്കും
വിശ്വാസികള്‍ക്കും
പുത്തനുണര്‍വ്വ്
പകര്‍ന്നു.
വെള്ളിയാഴ്‌ച
യോഗം
ആരംഭിക്കുന്നതിനു
മുമ്പുതന്നെ
പന്തല്‍
പുത്തന്‍
വിശ്വാസികളെകൊണ്‍ടു
നിറഞ്ഞിരുന്നു.
പാസ്റ്റര്‍
ബെഞ്ചമിന്‍
വര്‍ഗ്ഗീസ്
പൊതുയോഗത്തില്‍
അദ്ധ്യക്ഷനായിരുന്നു.
പത്തനംതിട്ട
എം.പി. ആന്റോ
ആന്റണിയും
ജോസഫ് എം.
പുതുശ്ശേരിയും
എത്തിയിരുന്നു.
വിശ്വാസികളുടെ
തിരക്കുമൂലം
വെള്ളിയാഴ്‌ച
മണിക്കൂറുകളോളം
വാഹനഗതാഗതം
തടസ്സപ്പെട്ടു.
വാഹനത്തിന്റെ
തിരക്കു
നിയന്ത്രിക്കുവാന്‍
പോലീസിനു
നന്നേ
പണിപ്പെടേണ്‍ടി
വന്നു.
|
|
പഴയ
ആത്മീയ
അനുഭവത്തിലേക്ക്
ദൈവജനം
മടങ്ങണം:
പാസ്റ്റര്‍
ടി.എസ്സ്.
ഏബ്രഹാം
ദൈവം നമുക്ക്
ധാരാളം
അനുഗ്രഹങ്ങള്‍
നല്‍കിയിട്ടുണ്‍ട്.
എന്നാല്‍
ദൈവം
ആഗ്രഹിക്കുന്ന
അളവില്‍
നമുക്ക്
ജീവിക്കുവാന്‍
കഴിയുന്നുണ്‍ടോ
എന്നും നാം
ശോധന
ചെയ്യണമെന്ന്
ഇന്ത്യാ
പെന്റക്കൊസ്റ്റ്
ദൈവസഭ
സീനിയര്‍
മിനിസ്റ്റര്‍
പാസ്റ്റര്‍
ടി.എസ്സ്.
ഏബ്രഹാം
പറഞ്ഞു. 86-ാമത്
കുമ്പനാട്
ജനറല്‍ കണ്‍വന്‍ഷന്റെ
ആദ്യദിനം
അദ്ധ്യക്ഷ
പ്രസംഗം
നടത്തുകയായിരുന്നു
അദ്ദേഹം.
പഴയ
വഴിയിലേക്ക്
നാം
മടങ്ങിവരണം.
പഴയ
വഴിമറന്ന്
പോയെങ്കില്‍
കണ്‍ടെത്തുംവരെ
നാം തന്നെ
അന്വേഷിച്ചു
കൊണ്‍ടിരിക്കണം.
ദൈവം
പിതാക്കന്‍മാര്‍ക്ക്
കാണിച്ചു
കൊടുത്ത ആ
വഴിയിലേക്ക്
നാം മടങ്ങണം.
പുതിയ
വഴികളാണ്
പലരേയും
ആശയകുഴപ്പത്തിലേക്ക്
നയിക്കുന്നത്.
പിതാക്കന്‍മാര്‍
ഇട്ട
അതിരുകള്‍
നാം
ഒരിക്കലും
മാറ്റി
സ്ഥാപിക്കുവാന്‍
ഇടയാകരുത്.
അതിനുവേണ്‍ടി
നാം
ഓരോരുത്തര്‍
താന്‍ താന്റെ
പ്രവര്‍ത്തി
ശോധന ചെയ്യണം.
സഹോദരന്റെ
പ്രവര്‍ത്തിയല്ല,
നമ്മുടെ
പ്രവര്‍ത്തിതന്നെ
നാം ശോധന
ചെയ്യണം. ഈ
ദിവസങ്ങളില്‍
നമ്മെത്തന്നെ
ദൈവകരങ്ങളില്‍
സമര്‍പ്പിച്ച്
നമ്മുടെ
കുറവുകള്‍
മനസ്സിലാക്കി
യഥാസ്ഥാനപ്പെടുവാന്‍
ദൈവം
സഹായിക്കട്ടെയെന്നും
പാസ്റ്റര്‍
ടി.എസ്.
ഏബ്രഹാം
പറഞ്ഞു.
|
|
കണ്‍വന്‍ഷന്‍
രാവിന്
പുതുമയേകി
ഗവാലിഗാനം

| ഇന്ത്യ
ബൈബിള്‍
കോളജ്
വിദ്യാര്‍ത്ഥികള്‍
അവതരിപ്പിച്ച
ഗവാലിഗാനം. |
കുമ്പനാട്:
ഇന്ത്യ
ബൈബിള്‍
കോളജ്
വിദ്യാര്‍ത്ഥികള്‍
കണ്‍വന്‍ഷന്റെ
രണ്‍ടാം ദിനം
അവതരിപ്പിച്ച
ഗവാലിഗാനം
കണ്‍വന്‍ഷന്‍
പന്തലില്‍
പുതുമയേകി.
ആധുനിക സംഗീത
ഉപകരണങ്ങളുടെ
അകമ്പടികളില്ലാതെ
ഹാര്‍മ്മോണിയവും
ടാമറിനുമായി
ഉത്തരേന്ത്യന്‍
രീതിയില്‍
നിലത്ത്
ഇരുന്നും,
മുട്ടില്‍
നിന്നും,
കൈകള്‍ ഉയര്‍ത്തി
അടിച്ചും
പാടിയ ഗാനം
ഏവരുടെയും
ശ്രദ്ധ
പിടിച്ചു
പറ്റി.
കരഘോഷത്തോടെയാണ്
സ്റ്റേജിലും
പന്തലിലും
ഉള്ളവര്‍
അവരെ
പ്രോത്സാഹിപ്പിച്ചുകൊണ്‍ടിരുന്നത്.
ഉത്തരേന്ത്യയില്‍നിന്നും
വന്ന്
കുമ്പനാട്
ഇന്ത്യ
ബൈബിള്‍
കോളജില്‍
പഠിക്കുന്ന
വേദവിദ്യാര്‍ത്ഥികളായ
സഞ്‌ജീവ്‌കുമാറും
സംഘവുമാണ്
ഗവാലി
ഗാനത്തിന്
നേതൃത്വം നല്‍കിയത്.
|
|
ദൈവത്തിന്റെ
വിളിയെ
തിരിച്ചറിയുക:
പാസ്റ്റര്‍
തോമസ്
ഫിലിപ്പ്
ദൈവജനം
അവരുടെ വിളി
മനസിലാക്കിയാല്‍
ശരിയായ
നിലയില്‍ ഫലം
കായ്‌ക്കുവാന്‍
കഴിയുമെന്ന്
പാസ്റ്റര്‍
തോമസ്
ഫിലിപ്പ്
പറഞ്ഞു.
കുമ്പനാട്
കണ്‍വന്‍ഷന്റെ
രണ്‍ടാം ദിനം
രാത്രിയോഗത്തില്‍
വചനപ്രഘോഷണം
നടത്തുകയായിരുന്നു
അദ്ദേഹം.
യേശുക്രിസ്‌തു
ടീനേജ്
കാലഘട്ടത്തില്‍
അഭിമുഖീകരിച്ച
ഏറ്റവും വലിയ
വിഷയം തന്റെ
പിതാവ്
ആരാണ് എന്ന
ചോദ്യം
ആയിരിക്കാം.
എന്നാല്‍
യേശുവിന്റെ
സ്‌നാനത്തിന്
ശേഷം പിതാവാം
ദൈവം പുത്രനെ
നോക്കി
ഇപ്രകാരം
പറഞ്ഞു �ഇവന്‍
എന്റെ
പ്രിയപുത്രന്‍�.
ദൈവത്തിന്റെ
വിളിയാണ്
നമ്മെ
വ്യത്യസ്‌തരാക്കി
തീര്‍ക്കുന്നത്.
നാം
രക്ഷിക്കപ്പെടുവാന്‍
ഓരോ
കാരണങ്ങള്‍
ഉണ്‍ടായിരിക്കാം.
എന്നാല്‍
അതിനുമുമ്പേ
പൂര്‍വ്വകാല
നിത്യതയിലാണ്
ദൈവം നമ്മെ
വിളിച്ചത്.
ആരോടും
അഭിപ്രായം
ചോദിക്കാതെയാണ്
അവിടുന്ന്
നമ്മെ
വിളിച്ചത്.
ദൈവത്തിന്റെ
വിളി ഒരു
വിശുദ്ധ
വിളിയാണ്.
എന്നാല്‍ ആ
വിളി
ഫലകരമായിത്തീരുവാന്‍
ഏലീശയെപ്പോലെ
നാം ബഹുദൂരം
സഞ്ചരിക്കേണ്‍ടതുണ്‍ട്.
മാത്രമല്ല,
ഫലപ്രദമായ
വിളിയില്‍
എത്തുവാന്‍
നാം
ആയിരിക്കുന്ന
സുഖസമൃദ്ധിയുടെ
മേഖല വിട്ട്
പുറപ്പെടണം.
അപ്പോള്‍
മാത്രമേ
അഭിഷേകത്തിന്റെ
പുതപ്പ്
നമ്മുടെ മേല്‍
വീഴുകയുള്ളു.
വിശുദ്ധവിളിയുടെ
ഫലപ്രാപ്‌തിക്കായി
നാം
നമ്മെത്തന്നെ
സമ്പൂര്‍ണ്ണമായി
ദൈവകരങ്ങളില്‍
താഴ്‌ത്തി
ഏല്‍പ്പിക്കണം.
മാനസാന്തരത്തിന്
തക്കഫലം കായ്‌ക്കുന്നവരാകണം
: പാസ്റ്റര്‍
ബേബി വര്‍ഗ്ഗീസ്
കുമ്പനാട്:
വ്യക്തിപരമായും
കുടുംബപരമായും
സഭയായും ഫലം
കായ്‌ക്കുന്നവരായി
വിശ്വാസ
സമൂഹം
മാറണമെന്ന്
ഐപിസി ജനറല്‍
വൈസ്
പ്രസിഡന്റ്
പാസ്റ്റര്‍
ബേബി വര്‍ഗ്ഗീസ്
പറഞ്ഞു.
കുമ്പനാട്
കണ്‍വന്‍ഷന്റെ
രണ്‍ടാം ദിനം
രാത്രിയോഗത്തില്‍
പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം.
കുടുംബജീവിതത്തിന്റെ
ഫലം കായ്‌ക്കണമെങ്കില്‍
മാനസാന്തര
അനുഭവം
കുടുംബത്തില്‍
പൂര്‍ണ്ണമാകണം.
കുടുംബത്തിന്റെ
ഫലം കായ്‌ക്കാതെ
സഭയില്‍ ഫലം
കായ്‌ക്കുവാന്‍
കഴിയുകയില്ല.
സഭയില്‍ കായ്‌ക്കാതെ
ദേശത്ത് ഫലം
പുറപ്പെടുവിക്കുവാന്‍
കഴിയുകയില്ല.
ആദ്യകാല
പെന്റക്കൊസ്റ്റ്
മാതാപിതാക്കളുടെ
വിശുദ്ധിയും
ആരാധനയും
പ്രാര്‍ത്ഥനാജീവിതവുമാണ്
തലമുറകളെ
ദൈവസന്നിധിയില്‍
കൊണ്‍ടുവന്നത്.
ആദ്യകാലങ്ങളില്‍
പെന്റക്കൊസ്റ്റുകാരെ
� സ്‌തോത്രക്കാരെ
� ന്നും �
ആരാധനക്കാരെ
� ന്നുമാണ്
വിളിച്ചിരുന്നത്.
ആദ്യകാല
അനുഭവത്തിലേക്ക്
നാം മടങ്ങണം.
സഭ നീതിയിലും
വിശുദ്ധിയിലും
ആത്മാവിലും
സത്യത്തിലും
ദൈവത്തെ
ആരാധിക്കണം.
ആത്മാവിന്റെ
നദിയില്‍
നീന്തിതുടിക്കുന്ന
അനുഭവം ഉണ്‍ടാകണം.
ആത്മനദിയില്‍
നീന്തിതുടിക്കുന്ന
അനുഭവം ഉണ്‍ടാകണമെങ്കില്‍
സ്വയം, നിഗളം,
ഉന്നത
മനോഭാവം
എന്നിവ
നമ്മില്‍
നിന്നു
വിട്ടുമാറേണ്‍ടിയിരിക്കുന്നു.
|
|
|
|
|
-
ആദ്യദിനങ്ങളുലെ
മരവിപ്പിനും
അപ്രതീക്ഷിതമായി
പെയ്‌ത
മഴയ്‌ക്കും
കുമ്പനാടിന്റെ
ആവേശത്തെ
തടുത്തുനിര്‍ത്താനായില്ല.
വെള്ളിയാഴ്‌ച്ചയോടെ
വിശാലമായ
പന്തലില്‍
ജനം
നിറഞ്ഞുകവിഞ്ഞു.
തിരഞ്ഞെടുപ്പുകളിലെ
രാഷ്‌ട്രീയക്കളികളും
അധികാരമത്സരങ്ങളും
പക്ഷേ,
കുമ്പനാട്
കണ്‍വന്‍ഷന്റെ
ശോഭ
കുറച്ചില്ല.
വിശ്വാസസമൂഹം
ഇന്നും
ഗൃഹാതുരത്വത്തോടെ
കുമ്പനാട്
കണ്‍വന്‍ഷനെ
ഹൃദയത്തില്‍
സ്‌നേഹപൂര്‍വ്വം
താലോലിക്കുന്നു.
-ഉള്‍ക്കൊള്ളുവാന്‍
കഴിയാത്ത
നിലയിലുള്ള
ജനപ്രവാഹത്തിന്
സാക്ഷ്യം
വഹിച്ച
ഹെബ്രോന്‍
പുരത്ത്
നിന്നും
ആയിരങ്ങള്‍
വചനത്തിന്റെ
നിറവില്‍
മടങ്ങി.
ഒരാഴ്‌ച്ച
നീണ്‍ടു
നിന്ന
ആത്മീക
സംഗമത്തിന്
ഐപിസി യുടെ
നേതൃനിരയിലുള്ള
കര്‍ത്തൃദാസന്മാരും
കൗണ്‍സില്‍
അംഗങ്ങളും
നേതൃത്വം
കൊടുത്തു.
|
 |
| ഐപിസി
ജനറല്‍
പ്രസിഡന്റ്
പാസ്റ്റര്‍
കെ.സി. ജോണ്‍
പ്രസംഗിക്കുന്നു. |
ഫലപ്രദമായ
സഭാവളര്‍ച്ചയ്‌ക്കായ്
നമ്മെത്തന്നെ
സമര്‍പ്പിക്കുക:
പാസ്റ്റര്‍
കെ.സി. ജോണ്‍
കുമ്പനാട്:
നിര്‍ജ്ജീവ
അവസ്ഥയോടുകൂടിയും
മുഖം വീര്‍പ്പിച്ചും
ഇരിക്കുന്ന
സഭകളിലേക്ക്
പുതിയ
ആളുകള്‍
വരില്ലെന്നും
നാം
മാറ്റേണ്‍ട
കാര്യങ്ങള്‍
മാറ്റിയാല്‍
മാത്രമേ
സഭയില്‍
പുതിയ
ആളുകള്‍
വരികയുള്ളുവെന്നും
പാസ്റ്റര്‍
കെ.സി. ജോണ്‍
പറഞ്ഞു.
കുമ്പനാട്
കണ്‍വന്‍ഷന്റെ
ആറാം ദിനം
ഫലപ്രദമായ
സഭയെപ്പറ്റി
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ദൈവീക
കാര്യങ്ങളില്‍
ആവേശം
ഉള്ളവരായിരിക്കേണം
നാം.
ആവേശമുള്ളിടത്തേക്കാണ്
ആളുകള്‍
വരുന്നത്.
ഒരാള്‍
രക്ഷിക്കപ്പെട്ടു
എന്ന്
കേള്‍ക്കുമ്പോള്‍
നമുക്കു
സന്തോഷം
ഉണ്‍ടാകണം.
അകത്ത്
സന്തോഷം
തോന്നുന്നില്ലയെങ്കില്‍
നാം പിന്‍മാറ്റത്തിലാണ്.
കാരണം
മാനസാന്തരപ്പെട്ട
പാപിയെചൊല്ലി
ദൂതന്‍മാരുടെ
ഇടയില്‍വരെ
സന്തോഷമാണ്
ഉളളത് -അദ്ദേഹം
പറഞ്ഞു.
85% ശതമാനം
വിശ്വാസികളും
ഞായറാഴ്‌ച
മാത്രം
സഭയില്‍
പോകുന്നവരാണ്.
യെരുശലേമിലെ
സഭ
വളരുന്നതായിരുന്നു.
കാരണം അവര്‍
ദിനംപ്രതി
വചനം
പഠിച്ചു
പോന്നു.
ദൈവീക
പ്രവര്‍ത്തനങ്ങള്‍ക്ക്
നാം മുന്‍ഗണന
കൊടുക്കേണം.
മഹത്തായ
കാര്യങ്ങള്‍
ചെയ്യുവാനുള്ള
ദര്‍ശനമാണ്
വിശ്വാസികള്‍ക്ക്
ദൈവം നല്‍കിയിരിക്കുന്നത്.സാധാരണ
മനുഷ്യര്‍
ദൈവം തന്ന
കഴിവിന്റെ 10
ശതമാനം
പോലും
ഉപയോഗിക്കുന്നില്ല.
നമ്മുടെ
കഴിവുകള്‍
സഭയുടെ
വളര്‍ച്ചക്കു
വേണ്‍ടി
നാം
ഉപയോഗിക്കണം.
ഇപ്പോള്‍
ചെയ്യുന്നതിലും
കൂടുതല്‍
കാര്യങ്ങള്‍
ദൈവത്തിനുവേണ്‍ടി
ചെയ്യാന്‍
നാം
തീരുമാനിക്കണം.
ഫലപ്രദമായി
സഭ
വളരണമെങ്കില്‍
സഭയ്‌ക്ക്
ഒരു ദര്‍ശനം
ഉണ്‍ടായിരിക്കണം.
പ്രാര്‍ത്ഥന
കഴിക്കണം,
പോരാടി
പ്രാര്‍ത്ഥിക്കേണം.
വചനം
പഠിക്കണം,
ജീവന്റെ
അപ്പമായ
വചനം ഓരോ
ദിവസവും
പഠിക്കണം.
കൂട്ടായ്‌മ
ആചരിക്കണം.
നമ്മുടെ
അലംഭാവം
മാറ്റണം. -പാസ്റ്റര്‍
കെ.സി. ജോണ്‍
പറഞ്ഞു.
|
|
87-ാമത്
കണ്‍വന്‍ഷന്‍
2011ജനുവരി
9 മുതല്‍ 16
വരെ
കുമ്പനാട്:
2011ലെ 87-ാമത്
കണ്‍വന്‍ഷന്‍
ജനുവരി 9
മുതല്‍ 16 വരെ
കുമ്പനാട്
ഹെബ്രോന്‍പുരത്ത്
നടക്കും.
|
92-ാം
വയസിലും
ശുശ്രൂഷ
ചെയ്യുന്ന
പാസ്റ്റര്‍
ഇ.സി. ജോര്‍ജിനുവേണ്‍ടി
ഐപിസി
ജനറല്‍
സെക്രട്ടറി
പാസ്റ്റര്‍
വല്‍സന്‍
ഏബ്രഹാം,
ജനറല്‍
മിനിസ്റ്റര്‍
പാസ്റ്റര്‍
ടി.എസ്.
ഏബ്രഹാം
എന്നിവര്‍
പ്രാര്‍ത്ഥിക്കുന്നു
|
പാസ്റ്റര്‍
ഇ.സി. ജോര്‍ജ്ജിനെ
അനുമോദിച്ചു
കുമ്പനാട്:
ഇന്ത്യ
പെന്റക്കൊസ്റ്റ്
ദൈവസഭയുടെ
സീനിയര്‍
സഭാ
ശുശ്രൂഷകനായ
പാസ്റ്റര്‍
ഇ.സി. ജോര്‍ജ്ജിനെ
(ജോര്‍ജ്ജപ്പച്ചനെ)
കുമ്പനാട്
കണ്‍വന്‍ഷനില്‍
ഐപിസി
ജനറല്‍
സെക്രട്ടറി
പാസ്റ്റര്‍
വത്സന്‍
ഏബ്രഹാം
അനുമോദിച്ചു.
92-ാം
വയസ്സിലും
ശുഷ്‌കാന്തിയോടെ
കര്‍ത്താവിന്റെ
കര്‍ത്താവിന്റെ
വേല
ചെയ്യുന്ന
കര്‍ത്തൃദാസന്
കഴിഞ്ഞ
മാസം 21 പേരെ
സ്‌നാനപ്പെടുത്തുവാന്‍
സാധിച്ചുവെന്നും
പാസ്‌റ്റര്‍
വത്സന്‍
ഏബ്രഹാം
പറഞ്ഞു.
വേദിയില്‍
ഉണ്‍ടായിരുന്ന
അദ്ദേഹത്തെ
പാസ്റ്റര്‍
ടി.എസ്.
ഏബ്രഹാമും
കണ്‍വന്‍ഷനില്‍
പങ്കെടുത്ത
വിശ്വാസ
സമൂഹം
മുഴുവനായും
കരങ്ങള്‍
നീട്ടി
പ്രാര്‍ത്ഥിച്ചു.
|
|

| ശക്തമായ
മഴയില്‍
പന്തല്‍
ചോര്‍ന്നൊലിക്കുമ്പോഴും
പ്രസംഗം
കേള്‍ക്കുന്ന
വിശ്വാസികള്‍. |
മഴ
വിശ്വാസികളെ
അടുപ്പിച്ചു
കുമ്പനാട്:
കണ്‍വന്‍ഷന്റെ
നാലാം ദിനം
രാത്രിയില്‍
മഴയെത്തിയത്
വിശ്വാസികള്‍ക്ക്
ബുദ്ധിമുട്ടായി.
വൈകുന്നേരം
ആദ്യത്തെ
പ്രസംഗമായ
പാസ്റ്റര്‍
ബാബു
ചെറിയാന്റെ
പ്രസംഗത്തിനു
ശേഷമായിരുന്നു
ശക്തമായ
കാറ്റും
മഴയും
തുടങ്ങിയത്.
മഴ ഇരുപതു
മിനിറ്റോളം
തുടര്‍ന്നു.
പന്തലിന്റെ
അകത്ത്
ഇരു വശവും
ശക്തമായി
ചോര്‍ന്ന്
ഒലിക്കുന്നുണ്‍ടായിരുന്നു.
കൂടാതെ
പന്തലിന്റെ
പലഭാഗങ്ങളും
ചോര്‍ന്നു.
മഴ പെയ്‌തതോടുകൂടി
പന്തലിന്റെ
പലഭാഗങ്ങളില്‍
ചിതറി
ഇരുന്നവര്‍
ഓടി
അടുത്തു
വന്നിരിക്കുവാന്‍
തുടങ്ങി.
ഇതുകണ്‍ടപ്പോള്‍
അദ്ധ്യക്ഷനായിരുന്ന
പാസ്റ്റര്‍
ടി.എ
ചെറിയാന്റെ
കമന്റ്
ഇപ്രകാരമായിരുന്നു
�മഴ പെയ്‌തതു
നന്നായി.
അകന്നിരുന്ന
വിശ്വാസികള്‍
തമ്മില്‍
അടുത്തിരിക്കുവാന്‍
സാധിച്ചു�.
|
|
ദൈവമക്കള്‍
ആത്മീയഫലം
കായ്‌ക്കുന്നവരായിത്തീരണം:
പാസ്റ്റര്‍
കെ.സി. ജോണ്‍
മുറിവേറ്റവര്‍ക്കും
വേദനയും
നിരാശയും
അനുഭവിക്കുന്നവര്‍ക്കും
ആശ്വാസവും
വിടുതലും
നല്‍കുവാന്‍
കഴിയുന്ന
ദൈവകൃപയുടെ
ഫലമുള്ളവരായി
തീരേണം
വിശ്വാസികളെന്ന്
ഐപിസി
ജനറല്‍
പ്രസിഡന്റ്
പാസ്റ്റര്‍
കെ.സി. ജോണ്‍
പറഞ്ഞു.
ഇന്ത്യാ
പെന്റക്കൊസ്റ്റ്
ദൈവസഭയുടെ 86-ാമത്
ജനറല്‍ കണ്‍വന്‍ഷന്‍
കുമ്പനാട്
ഹെബ്രോന്‍പുരത്ത്
ഉദ്‌ഘാടനം
ചെയ്യുകയായിരുന്നു
അദ്ദേഹം.
വേദനയും
ദാരിദ്രവും
നിരാശയുമൊക്കെ
അനുഭവിക്കുന്നവര്‍ക്ക്
ഓടിച്ചെന്ന്
വിടുതല്‍
കൊടുക്കുവാന്‍
ദൈവം
നമ്മെപ്പറ്റി
ആഗ്രഹിക്കുന്നു.
അതിനാണ്
ദൈവം
നമുക്ക്
കൃപാവരങ്ങള്‍
നല്‍കിയിരിക്കുന്നത്.
ദൈവത്തിനുവേണ്‍ടി
ഫലം കായ്‌ക്കുവാനുള്ള
ദൈവത്തിന്റെ
കൃഷിയാണ്
ദൈവസഭ.
സഭയുടെ
കൃഷിക്കാരന്‍
ദൈവമാണ്.
ദൈവത്തിനുവേണ്‍ടി
ഫലം കായ്‌ക്കുന്നവരായി
മാറുവാന്‍
നമുക്കു
കഴിയണം.
പഴയനിയമ
കാലത്ത്
ഇസ്രയേല്‍
മക്കള്‍
വൃക്ഷങ്ങളുടെ
ഫലം
ശേഖരിക്കുമ്പോള്‍
ഒരു
പെരുനാള്‍
നടത്തുമായിരുന്നു.
ഏഴ് കാര്‍ഷിക
ഉല്‍പ്പന്നങ്ങളായിരുന്നു
അവര്‍
പ്രധാനമായും
ഉത്സവത്തിന്
കൊണ്‍ടുവന്നിരുന്നത്.
അതില്‍
അത്തിവൃക്ഷം
വളരെ
പ്രധാനപ്പെട്ടതായിരുന്നു.
അത്തിയെപ്പറ്റി
അതിപുരാതനമായ
ചരിത്രമുണ്‍ട്.
റോമാക്കാര്‍
അത്തിയെ
ഒരു വിശിഷ്‌ട
മരമായിട്ടാണ്
കണ്‍ടിരുന്നത്.
അത്തിയുടെ
ഫലം
രോഗസൗഖ്യത്തനായി
അവര്‍
ഉപയോഗിച്ചിരുന്നു.
സൗഖ്യം
തരുന്ന ഒരു
മരമാണ്
അത്തിവൃക്ഷം.
യേശു
അത്തിവൃക്ഷത്തെ
നോക്കിയപ്പോള്‍
ഇലയല്ലാതെ
ഒന്നും കണ്‍ടില്ല.
ഉടമസ്ഥന്
ഇലയല്ല,
ഫലമാണ്
വേണ്‍ടതെന്നും
ദൈവമക്കള്‍
ആത്മീയ
ഫലമുള്ളവരായിരിക്കേണമെന്നും
അദ്ദേഹം
പറഞ്ഞു.
പാസ്റ്റര്‍
സുദര്‍ശന്‍പിള്ള,
പാസ്റ്റര്‍
റോയി
പൂവക്കാല,
സാംസന്‍
കോട്ടൂര്‍
എന്നിവരുടെ
നേതൃത്വത്തിലുള്ള
51 അംഗ
ക്വയറാണ്
ഗാനശുശ്രൂഷയ്‌ക്ക്
നേതൃത്വം
നല്‍കുന്നത്.
പി.ജി.
ബൈബിള്‍
കോളേജ്
വിദ്യാര്‍ത്ഥികള്‍
പുറത്തിറക്കുന്ന
�സ്വയം
പരിത്യാഗം�
എന്ന സി.ഡിയുടെ
പ്രകാശനവും
ആദ്യദിനം
പാസ്റ്റര്‍
കെ.സി. ജോണ്‍
നിര്‍വ്വഹിച്ചു.
ഉത്തരേന്ത്യയില്‍
നിന്നുമുള്ള
വിശ്വാസികള്‍
നേരത്തെതന്നെ
കണ്‍വന്‍ഷനില്‍
പങ്കുകൊള്ളുവാന്‍
എത്തിച്ചേര്‍ന്നിരുന്നു.
തുടര്‍ന്നുള്ള
ദിനങ്ങളില്‍
ഇന്ത്യയുടെ
വിവിധ
ഭാഗങ്ങളില്‍നിന്നും
വിദേശ
രാജ്യങ്ങളില്‍
നിന്നും
കണ്‍വന്‍ഷനില്‍
പങ്കുകൊള്ളുവാനും
ആത്മീയ
അനുഗ്രഹം
പ്രാപിക്കുവാനും
ആയിരക്കണക്കിന്
വിശ്വാസികള്‍
ഹെബ്രോന്‍പുരത്ത്
എത്തിച്ചേരും.
|
|
സഭകള്‍
തങ്ങളുടെ
ദൗത്യം
മനസ്സിലാക്കണം:
പാസ്റ്റര്‍
കെ.എം. ജോസഫ്
സകലജാതികളെയും
ശിഷ്യരാക്കുകയും
ആത്മാക്കളെ
നേടുകയും
ചെയ്യുക
എന്നതാണ്
ദൈവഹിതം.
ഇത്
ക്രിസ്‌തീയ
സഭകള്‍
മനസ്സിലാക്കണമെന്ന്
പാസ്റ്റര്‍
കെ.എം. ജോസഫ്
പറഞ്ഞു.
കുമ്പനാട്
കണ്‍വന്‍ഷനില്‍
ദൈവവചനം
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ഫലം കായ്‌ക്കുക
എന്നാല്‍
സഭകള്‍
വളരുകയെന്നാണ്.
വളരണമെങ്കില്‍
പ്രാര്‍ത്ഥനയും
ദര്‍ശനവും
പരിശുദ്ധാത്മാവിന്റെ
കൂട്ടായ്‌മയും
അനിവാര്യമാണ്.
പെന്റക്കൊസ്റ്റ്
സഭകള്‍ക്കേ
വളരുവാന്‍
കഴിയുകയുള്ളു.
കാരണം
അവരാണ്
ദൈവവചനം
പറയുന്ന
പ്രകാരം
പ്രവര്‍ത്തിക്കുന്നത്-
അദ്ദേഹം
പറഞ്ഞു.
|
|
നാം
നശിക്കാതിരിക്കുന്നത്
ദൈവത്തിന്റെ
കരുണ:
പാസ്റ്റര്‍
കെ.സി. തോമസ്
കുമ്പനാട്:
ദൈവം കരുണ
നിറഞ്ഞവന്‍
ആണെന്നും,
നാം
നശിക്കാതെ
ഇരിക്കുന്നത്
ദൈവത്തിന്റെ
കരുണയിലാണെന്നും
പാസ്റ്റര്‍
കെ.സി. തോമസ്.
കുമ്പനാട്
കണ്‍വന്‍ഷന്റെ
അഞ്ചാം
ദിനം
രാത്രിയോഗത്തില്‍
വചനപ്രഘോഷണം
നടത്തുകയായിരുന്നു
അദ്ദേഹം.
ദൈവത്തില്‍
കാണുന്ന
പ്രത്യേക
സ്വഭാവമാണ്
കരുണ.
ഗ്രീക്കിലും,
ഏബ്രായ
ഭാഷയിലും
കരുണ എന്ന
വാക്കിന്റെ
അര്‍ത്ഥം
ദയ,
മനസ്സലിവ്,
അനുകമ്പ
തുടങ്ങിയവയാണ്.
നാം
കരുണയുള്ളവരായിരുന്നാല്‍
നാലു
പ്രധാന
കാര്യങ്ങള്‍
ഫലമായി
നമ്മില്‍
നിന്നും
പുറപ്പെടും.
ഒന്ന്,
സുവിശേഷീകരണം
നടക്കും.
നമ്മുടെ
സഭയിലേക്ക്
ആത്മാക്കള്‍
കടന്നുവരും.
രണ്‍ട്,
ജീവകാരുണ്യ
പ്രവര്‍ത്തികള്‍
നടക്കും.
മൂന്ന്,
നാം
ക്ഷമയുള്ളവരാകും.
ഐക്യത
ഉള്ളവരാകും.
നാല്,
ദൈവത്തിന്
മഹത്വം ഉണ്‍ടാകും.
|
|
ദൈവസഭ
കെട്ടിയടക്കപ്പെട്ട
തോട്ടം:
പാസ്റ്റര്‍
ഫിലിപ്പ്.പി.
തോമസ്
ദൈവസഭ
കെട്ടിയടക്കപ്പെട്ട
തോട്ടമാണെന്നും
ദൈവത്തിന്റെ
സംരക്ഷണമാകുന്ന
വേലി സഭയ്‌ക്കുണ്‍ടെന്നും
പാസ്റ്റര്‍
ഫിലിപ്പ്.പി.
തോമസ്
പറഞ്ഞു.
കുമ്പനാട്
കണ്‍വനില്‍
അഞ്ചാം
ദിനം
പ്രഭാഷണം
നടത്തുകയായിരുന്നു
അദ്ദേഹം.
ആരും
കയറാതിരിക്കുവാന്‍
വേണ്‍ടിയല്ല
ഈ വേലി,
മറിച്ച്
അനേകര്‍
അതിനുള്ളിലേക്ക്
പ്രവേശിച്ച്
സുരക്ഷിതരായി
ഇരിക്കണമെന്നാണ്
ദൈവം
ആഗ്രഹിക്കുന്നത്.
നമ്മുടെ
വേലിക്കെട്ട്
പൊളിക്കുവാന്‍
പിശാചിനു
കഴിയുകയില്ല.
ദൈവം
അനുവദിക്കാതെ
പിശാചിന്
തൊടുവാന്‍
കഴിയത്തില്ല.
സഭയാം
തോട്ടത്തിലെ
സുഗന്ധം
പരത്തുന്നവരായി
നാം മാറേണം.
ദൈവം
പ്രതീക്ഷിക്കുന്ന
ഫലം
നമ്മില്‍
നിന്നും
പുറപ്പെട്ടു
കാണുന്നില്ലെങ്കില്‍
അവിടുന്ന്
വേലി
പൊളിക്കും.
ഇയ്യോബിന്റെ
ജീവിതാനുഭവം
പോലെ
നമ്മുടെ
വേലി അല്‌പം
വിശ്വാസത്തിന്റെ
പരിശോധനയ്‌ക്കായി
പൊളിക്കുവാന്‍
ദൈവം
അനുവാദം
കൊടുത്താലും
പരിധിയിട്ട്
മാത്രമേ
അവനതു
ചെയ്യുകയുള്ളൂ.
അധികം
കരുത്തുണ്‍ടാകുവാന്‍
ദൈവം ശോധന
കൊടുക്കുന്നു.
പാഴും
ശൂന്യവുമായ
ഒരു
ലോകത്തില്‍
നിന്നാണ്
ദൈവം
ആദ്യമായി
ഒരു തോട്ടം
ഉണ്‍ടാക്കിയത്.
നാം ആരും
മനോഹര
തോട്ടങ്ങളല്ലായിരുന്നു.
പാഴായതിനെ
പുതുക്കിയതു
പോലെ ദൈവം
നമ്മുടെ
ജീവിതത്തെയും
പുതുക്കുകയത്രെ
ചെയ്‌തത്.
|
| |
|
മലയാളി
ക്രൈസ്‌തവര്‍ക്ക്
അഭിമാനിക്കുവാന്‍
ഒരു മലയാളം
ക്രിസ്റ്റ്യന്‍
വെബ്‌സൈറ്റ്
WWW.THEGMNEWS.COM
ക്രിസ്‌ത്യന്‍
വാര്‍ത്തകളുമായി
എല്ലാ
ചൊവ്വാഴ്‌ചയും
അപ്‌ഡേഷന്‍.
കൂടുതല്‍
വിവരങ്ങള്‍ക്ക്
ബന്ധപ്പെടുക
- thegmnews@yahoo.com |
|
|