Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 
Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> \nXyXbn
പാസ്റ്റര്‍ സജി സക്കറിയ

പാസ്റ്റര്‍ സജി സക്കറിയ
പന്തളം: ഇന്‍ഡ്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭയുടെ ശുശ്രൂഷകനും തിരുവല്ലാ ബൈബിള്‍ കോളേജ്‌ അദ്ധ്യാപകനുമായ പാസ്റ്റര്‍ സജി സക്കറിയ (46) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ദൈവികരോഗശാന്തിയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം ചില മാസങ്ങളായി രോഗിയായി കിടപ്പിലായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ ശേഷം സ്വവസതിയില്‍ ആരംഭിക്കും. ഭാര്യ: കൊട്ടാരക്കര മൈലംതുണ്‍ടില്‍ ജോണ്‍സണ്‍സ്‌ ബംഗ്ലാവില്‍ ഷൈനി. മക്കള്‍: ഷാരണ്‍ (16) സ്റ്റെസിന്‍ (12).

 


പാസ്റ്റര്‍. പി.വി.ഈപ്പന്‍ (ബേബിച്ചന്‍-88)
തിരുവല്ല:ശാരോന്‍ ഫെല്ലോഷിപ്പ്‌ സഭകളുടെ ജനറല്‍ പ്രസിഡന്റ്‌ പാസ്റ്റര്‍ പി.വി. ഈപ്പന്‍ (ബേബിച്ചന്‍-88) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സംസ്‌കാരം കുന്നന്താനം രഹബോഥ്‌ ശാരോന്‍ ചര്‍ച്ചിന്റെ മുണ്‍ടിയപ്പള്ളി സെമിത്തേരിയില്‍ നടത്തി. ചെറുപ്രായത്തില്‍ തന്നേ കര്‍ത്താവായ യേശുവിനെ തന്റെ രക്ഷിതാവായി സ്വീകരിക്കുകയും പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും കുക്ക്‌ സായിപ്പിന്റെ കൈക്കീഴില്‍ വിശ്വാസ സ്‌നാനം സ്വീകരിക്കുകയും ചെയ്‌തു. ആദ്യകാലങ്ങളില്‍ ജോലിയോടുകൂടെ ദൈവവേലയില്‍ പ്രവര്‍ത്തിച്ചു. മല്ലപ്പള്ളി, മുണ്‍ടിയപ്പള്ളി, കിഴക്കുന്‍മുത്തൂര്‍, മഞ്ഞാടി, പഴമ്പള്ളി, തിരുവല്ല എന്നീ സ്ഥലങ്ങളില്‍ ശാരോന്‍ ഫെല്ലോഷിപ്പ്‌ സഭകളുടെ ശുശ്രൂഷകനായും, ശാരോന്‍ ബൈബിള്‍ കോളേജുകളുടെ അദ്ധ്യാപകനായും , തിരുവല്ല സെന്റര്‍ പാസ്റ്ററായും ചുമതല നിര്‍വ്വഹിച്ചു. ഭാര്യ: മറിയാമ്മ. മക്കള്‍: ശോശാമ്മ, അമ്മുക്കുട്ടി, ജോസ്‌, ലില്ലിക്കുട്ടി. മരുമക്കള്‍: പാസ്റ്റര്‍ ഏബ്രഹാം തോമസ്‌, എം.എം. ജോണ്‍, അമ്മിണി, സണ്ണി സി. ജോസഫ്‌.
* *
ജോണ്‍ ശാമുവേല്‍ (രാജു-59)
കായംകുളം: കാപ്പില്‍ കിഴക്ക്‌ പെരുമ്പലത്ത ജോണ്‍ ശാമുവേല്‍ (രാജു-59) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സംസ്‌കാരം കായംകുളം റ്റി.പി.എം സെമിത്തേരിയില്‍ നടത്തി. ഭാര്യ: ബേബി. മക്കള്‍: പരേതനായ റ്റോണി, റ്റിജി, റ്റിനു. മരുമക്കള്‍: അനു, ഷീല.
* *
ഷിജു ജോയി (37)
കലഞ്ഞൂര്‍: മല്ലങ്കുഴ നെല്ലിക്കാട്ടില്‍ ജോയി സാമുവേലിന്റെ മകന്‍ ഷിജു ജോയി കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സംസ്‌കാരം ബഥേല്‍ ക്രിസ്‌ത്യന്‍ ചര്‍ച്ച്‌ സെമിത്തേരിയില്‍ നടത്തി. ഭര്യ: ഗിഫ്‌റ്റി. മകന്‍: സച്ചു.
* *
തങ്കമ്മ (89)
വെണ്‍മണി: കൊടിഞ്ഞൂര്‍ തെക്കേതില്‍ ജോയി വില്ലയില്‍ തങ്കമ്മ (89) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സംസ്‌കാരം ഐപിസി ഹെബ്രോന്‍ സൗത്ത്‌ സെമിത്തേരിയില്‍ നടത്തി.
* *
ഗ്രേസി ശാമുവേല്‍ (68)
റാന്നി: മാടത്തുംപടി കല്ലുംപുറത്ത്‌ കടമ്മനിട്ടയില്‍ കെ.റ്റി. ശാമുവേലിന്റെ ഭാര്യ ഗ്രേസി ശാമുവേല്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സംസ്‌കാരം ചെല്ലയ്‌ക്കാട്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ദൈവസഭാ സെമിത്തേരിയില്‍ നടത്തി. മക്കള്‍: പ്രമോദ്‌, പ്രവീണ്‍, പ്രകാശ്‌. മരുമക്കള്‍: സൂസന്‍, ഷൈലു.
* *
ചാക്കോ ബേബി (72)
അടൂര്‍: വടക്കടത്ത്‌കാവ്‌ മണ്ണൂര്‍ കിഴക്കേതില്‍ ചാക്കോ ബേബി (72) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സംസ്‌കാരം മണക്കാശ ശാരോന്‍ സഭാ സെമിത്തേരിയില്‍ നടത്തി. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ജെയിംസ്‌, റോസമ്മ, ലാലി. മരുമക്കള്‍: ലാലി, കുഞ്ഞുമോന്‍, പൊന്നച്ചന്‍.
* *
ശോശാമ്മ (99)
കോമല്ലൂര്‍: കല്ലുംപുറത്ത്‌ പരേതനായ ഗീവര്‍ഗ്ഗീസിന്റെ ഭാര്യ ശോശാമ്മ (99) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സംസ്‌കാരം ഭരണിക്കാവ്‌ ഐപിസി സെമിത്തേരിയില്‍ നടത്തി. മക്കള്‍: ബേബി, ജോയി, തങ്കച്ചന്‍, മേരിക്കുട്ടി, പരേതയായ അമ്മുക്കുട്ടി.
**
സി.എസ്‌.കുര്യന്‍ (ഉണ്ണി-54)
തോന്ന്യാമല: ചരിവുപുരയിടത്തില്‍ ഗീവര്‍ഗ്ഗീസ്‌ സാമുവേലിന്റെ മകന്‍ സി.എസ്‌.കുര്യന്‍ (ഉണ്ണി-54) കര്‍ത്താവില്‍ നിദ്രപ്രിച്ചു. സംസ്‌കാരം എ.ജി. ചര്‍ച്ച്‌ സഭാ സെമിത്തേരിയില്‍ നടത്തി. മാടോലില്‍ കുടുംബാംഗമാണ്‌. ഭാര്യ: ഓമന. മക്കള്‍: ബിനു (ബഹ്‌റൈന്‍), ബിജി, ബിബിന്‍. മരുമക്കള്‍: സൂസന്‍, സന്തോഷ്‌ (സൗദി).

 

 
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com